കാലിക്കട്ട് യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷവനിതാ വിഭാഗം മത്സരങ്ങളില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ടെന്നീസ് പുരുഷവനിതാ വിഭാഗം മത്സരങ്ങളില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കളായി. പുരുഷവിഭാഗം മത്സരത്തില്‍ പിഎസ്എംഒ കോളജ് തിരൂരങ്ങാടിയും എംഎഎംഒ കോളജ് മുക്കവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ മത്സരത്തില്‍ വിക്ടോറിയ കോളജ് പാലക്കാട് രണ്ടാം സ്ഥാനവും മേഴ്സി കോളജ് പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിരവധി നാഷണല്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, പരിശീലകന് എ.പി. മനോഹരന് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു