അഞ്ച് ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് വോളിബോള്‍ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഞ്ചു ലക്ഷം സ്മാഷുകള്‍ പദ്ധതി സെന്റ് ജോസഫ്സ് കോളജില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്പേഴ്സന് സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് തോമസ് കാളിയങ്കര അധ്യക്ഷത വഹിച്ചു. വോളിബോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ഡോ. സ്റ്റാലിന്, ജില്ലാ വോളിബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പരമേശ്വരന് മാസ്റ്റര്‍, സംസ്ഥാന വോളിബോള്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി ശശിധരന് പനംപിള്ളി, ജില്ലാ സെക്രട്ടറി ജോഷി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു