വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഭക്ഷ്യ വിറ്റാമിന്‍ കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭക്ഷ്യ വിറ്റാമിന്‍ കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. നിജു ജോയ് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സി.പി. ജോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജിജു കോട്ടോളി, സെക്രട്ടറി ടെല്‍ഫിന്‍ ഇട്ടിര, ട്രഷര്‍ ഇ.എഫ്. ജോസ് എന്നിവര്‍ പ്രസംഗിച്ചു. മുന്‍സിപ്പല്‍ അതിര്‍ത്തിയിലെ 10 സെന്ററുകളിലായി 100 ഭക്ഷ്യ വിറ്റാമിന്‍ കിറ്റാണ് വിതരണം ചെയ്തത്. വൈസ് മെന്‍ അംഗങ്ങളായ വിക്ടറി തൊഴത്തുംപറമ്പില്, ഇ.എഫ്. ജോസ്, സി.പി. ജോസ്, ജോര്‍ജ് ചിറ്റിലപ്പിള്ളി, ചാര്‍ട്ടര്‍ അംഗം ഔസേപ്പുണ്ണി, സി.ജെ. സ്റ്റാന്‍ലി, വി.ജി. വിശ്വനാഥന്, സ്റ്റാന്‍ലി മാമ്പിളി, ബിജോയ് പോള്‍, ജിജു കോട്ടോളി എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു