കരുവന്നൂര്‍ സഹകരണ ബാങ്ക് 300 കോടി സിപിഎം തട്ടിപ്പ്: ബിജെപി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് സിപിഎം 300 കോടി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുമ്പില്‍ ‘ബിജെപി ഹെല്‍പ്പ് ഡെസ്ക് ‘ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കരുവന്നൂര്‍ സമരഭൂമിയിലെത്തിയ സദാനന്ദന് മാസ്റ്ററെ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍ ഷാളണിയിച്ച് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥന് പ്രസംഗിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ മനോജ് കല്ലിക്കാട്ട്, ഷാജൂട്ടന്‍, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, മായ അജയന്, ആര്‍ച്ച അനീഷ്, മോര്‍ച്ച നേതാക്കളായ ശ്യാംജി മാടത്തിങ്കല്‍, ഷിയാസ് പാളയംകോട്ട്, സുബിത ജയകൃഷ്ണന്, ജിനു ഗിരിജന്‍, ചന്ദ്രന് അമ്പാട്ട്, എം.വി. സുരേഷ്, സത്യദേവ്, ജോജന്‍, ശ്രീജന്, സിജി അരുണ്‍, ബേബി, ബാബു, സന്തോഷ് എന്നിവര്‍ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ സഹകാരികള്‍ക്ക് ആവശ്യമായ കഴിയുന്ന എല്ലാ സഹായങ്ങളും ഹെല്പ് ഡെസ്കിലൂടെ ചെയ്തു നല്‍കും.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല