ഓണത്തോടനുബന്ധിച്ച് മുരിയാടിന് ഹരിത ശോഭ പകര്‍ന്ന് കൃഷിഭവന്റെ ഓണച്ചന്ത
മുരിയാട്: ഓണത്തോടനുബന്ധിച്ച് മുരിയാട് കൃഷിഭവന്റെ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന് ആദ്യ വില്പന നടത്തി. ചടങ്ങില്‍ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ‘ജീവാമൃതം’ എന്ന ഉത്പന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വാര്‍ഡ് അംഗം ശ്രീജിത്ത് പട്ടത്തിനു കൈമാറി. കൃഷി ഓഫീസര്‍ കെ.യു. രാധിക, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ മണി സജയന്, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, കൃഷി അസിസ്റ്റന്റുമാരായിട്ടുള്ള ലിനി, സുനിത, കര്‍ഷകരായിട്ടുള്ള ബാബു, പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു. കൃഷിഭവനോടു ചേര്‍ന്നാണു കാര്‍ഷികച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ആര്‍എസ്പി മണ്ഡലം സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന് പതാക ദിനം ആചരിച്ചു
കെഎസ്കെടിയു തൃശൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 18, 19 തിയതികളില്‍ ഇരിങ്ങാലക്കുടയില്‍
മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം