ഇരിങ്ങാലക്കുട നഗരസഭ 32-ാം വാര്‍ഡില്‍ കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 32-ാം വാര്‍ഡില്‍ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി കെ.ജി. അനില്‍കുമാറില്‍ നിന്നും കിറ്റുകള്‍ ഏറ്റുവാങ്ങി. അരി, പലവ്യഞ്ജനം, പച്ചക്കറി, പപ്പടം, പാലട ഉള്‍പ്പെടെയുള്ള 450 ഓളം കിറ്റുകളാണു വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നലകിയത്. ആശാ വര്‍ക്കര്‍ സജിത, ആര്‍ആര്‍ടി വൊളന്റിയര്‍മാരായ രാജീവ്, പ്രദീപ്, ഹരിഹരന്, ഷിബു, രമിള, സുഭാഷ് എന്നിവരാണു കിറ്റുകള്‍ വീടുകളിലെത്തിച്ചത്.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി