12-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി കോവിഡ് രോഗികള്‍ക്ക് ബിരിയാണി നല്കി സ്നേഹ അടുക്കള
കോണത്തുകുന്ന്: പഞ്ചായത്തിലെ 12-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന സ്നേഹ അടുക്കളയിലൂടെ ബിരിയാണി വിതരണം ചെയ്തു. പ്രവാസിയായ ഉള്ളിശേരി ബഷീര്‍ ആയിരുന്നു സ്പോണ്സര്. ബിരിയാണി വിതരണം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മുസമ്മില്‍, ഒ.എം. ഇസ്മായില്‍, സമദ്, സല്മാന് ഫാരിസ്, മുഹമ്മദ് എന്നിവരാണ് സ്നേഹ അടുക്കളയ്ക്ക് നേതൃത്വം നല്‍കുന്നത്.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു