ആല്‍ഫ പാലിയേറ്റീവ് കെയര്‍ കൊരുമ്പിശേരില് നിര്‍മിക്കുന്ന ഓഫീസിന് തറക്കല്ലിട്ടു
ഇരിങ്ങാലക്കുട: ആല്‍ഫ പാലിയേറ്റീവ് കെയര്‍ കൊരുമ്പിശേരില് നിര്‍മിക്കുന്ന ഓഫീസ് കം ഫിസിയോതെറാപ്പി സെന്ററിന്റെ തറക്കല്ലിട്ടു. തറക്കല്ലിടല്‍ കര്‍മം കൃഷ്ണകുമാരി സുകുമാരന്‍ നിര്‍വഹിച്ചു. 65 ലക്ഷം രൂപയോളം ചെലവുവരുന്ന ഈ പദ്ധതി ജനുവരിയില്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ കൂടുതല്‍ രോഗികള്‍ക്കു കൂടുതല്‍ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടര്‍ന്നും നല്കുവാന് സാധിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ചാര്‍ളി യോഗം ഉദ്ഘാടനം ചെയ്തു. ആല്‍ഫ പ്രസിഡന്റ് തോംസണ്‍ അധ്യക്ഷത വഹിച്ചു. ബില്‍ഡിംഗ് പ്രൊജക്ട് കണ്‍വീനര്‍ ഒ.എസ്. വര്‍ഗീസ്, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, കെ. സതീഷ്, വേണുഗോപാല്‍ കാക്കരെ, എന്‍.വി. രാധ ടീച്ചര്‍, സെക്രട്ടറി എല്‍സമ്മ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും