കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഒരു പകല്‍ സമരം’
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഭരണസമിതി അംഗങ്ങളെ പ്രതിചേര്‍ക്കാത്തത് സിപിഎം നേതൃത്വത്തിന്റെ ബന്ധം പുറത്തറിയാതിരിക്കാന്‍: എം.പി. വിന്‍സെന്റ്
കരുവന്നൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് അന്വേഷണം സിപിഎം നേതാക്കളില്‍ എത്താതിരിയ്ക്കാനാണെന്നു ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ്. കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നടന്ന പകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലെ 400 കോടി രൂപയുടെ തട്ടിപ്പില്‍ നിക്ഷേപകരുടെ പണം ഉടന്‍ തിരിച്ചു നല്‍കണമെന്നും മുഴുവന്‍ ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കി അറസ്റ്റു ചെയ്ത് അവരുടെ സ്വത്തുവഹകള്‍ കണ്ടു കെട്ടി ബാങ്കിനു മുതല്ക്കൂട്ടാക്കണമെന്നും ഈ തട്ടിപ്പുമായി ബന്ധമുള്ള എല്ലാ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ 36 ദിവസമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായാണ് ‘ഒരു പകല്‍ സമരം’ നടത്തിയത്. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, ഡിസിസി ഭാരവാഹികളായ ആന്റോ പെരുമ്പിള്ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കെ.കെ. ശോഭനന്, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റുമാരായ ബൈജു കുറ്റിക്കാടന്‍, ജോസഫ് ചാക്കോ, എ.എസ്. ഹൈദ്രോസ്, ബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, സുജ സഞ്ജീവ് കുമാര്‍, രഞ്ജിനി ടീച്ചര്‍, അഡ്വ. പിഎന്‍. സുരേഷ്, എം.ആര്. ഷാജു, ജോസ് മൂഞ്ഞേലി, തോമസ് തത്തംപ്പിള്ളി, വി.സി. വര്‍ഗീസ്, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, എ.ജെ. ബാബു, റെയ്ഹാന് ഷഹീര്‍, ജെയ്സണ്‍ പാറേക്കാടന്‍, സിജു യോഹന്നാന്, ബിജു പോള്‍ അക്കരക്കാരന്‍, ഷാന്റോ, ശരത് ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.