ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു വെന്റിലേറ്ററുകള്‍ കൈമാറി
ഇരിങ്ങാലക്കുട: സിങ്കപ്പൂര്‍ റെഡ്ക്രോസ് സൊസൈറ്റി ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു വെന്റിലേറ്ററുകള്‍ കൈമാറി. എട്ടു ലക്ഷം രൂപയുടെ രണ്ടു വെന്റിലേറ്ററുകളാണു കൈമാറിയത്. മന്ത്രി ഡോ. ആര്. ബിന്ദു കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍, മാനേജിംഗ് കമ്മിറ്റി മെമ്പര്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല