പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ വാതില്‍പ്പടിസേവനം ആരംഭിച്ചു
അരിപ്പാലം: പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ വാതില്‍പ്പടിസേവനം ആരംഭിച്ചു. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം, അറിവില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹികസുരക്ഷാ പെന്ഷന് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു