ബോട്ടില്‍ ആര്‍ട്ടില്‍ റെക്കോര്‍ഡ് നേടി ഇരിങ്ങാലക്കുടക്കാരി
ഇരിങ്ങാലക്കുട: ലോക്ഡൗണില്‍ ബോട്ടിലില്‍ ആര്‍ട്ടുകള്‍ ചെയ്ത പവിത്ര പി. മേനോന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് അവാര്‍ഡ് നേടി. ഇരിങ്ങാലക്കുട മണ്ണാത്തിക്കുളത്തിനു സമീപം അനിഴം വീട്ടില്‍ പ്രദീപ് മേനോന്റെയും സുസ്മിതയുടെയും മകളാണ് പവിത്ര. പുറനാട്ടുകര കേന്ദ്ര വിദ്യാലയത്തില്‍ 11-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ലോക് ഡൗണ്‍ കാലത്താണു പവിത്ര ബോട്ടിലില്‍ ആര്‍ട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയത്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചു കഥകളിയുടെ പുരുഷ-സ്ത്രീ വേഷങ്ങള്‍ ബോട്ടിലില്‍ ചെയ്തതിനാണ് അവാര്‍ഡ്. ചിരട്ട, തെര്‍മോകോള്‍, കേക്കിന്റെ ബേസ്, ന്യൂസ് പേപ്പര്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചത്. കൂടാതെ കാന്‍വാസില്‍ മനോഹരമായ ചിത്രങ്ങളും പവിത്ര വരക്കാറുണ്ട്. ആദ്യം കേക്കിന്റെ ബേസിലാണു ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. പിന്നീട് അതു കാന്‍വാസിലേക്കു മാറുകയായിരുന്നു. ചെറുപ്പത്തില്‍തന്നെ ഡാന്‍സില്‍ വളരെ താല്പര്യമുണ്ടായിരുന്നതിനാല് മൂന്നു വയസു മുതല്‍ കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ മികവു തെളിയിക്കുകയും കുച്ചുപ്പുടിയില്‍ ഹൈദരാബാദില്‍ നിന്നും നാട്യബാല അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്. ഭാരത് സേവക് സമാജ് നാട്യപൂര്‍ണ ഡിപ്ലോമയും നേടിയിട്ടുണ്ട്. കായിക രംഗത്ത് ഫുട്ബോള്‍, ഖോഖോ എന്നിവയില്‍ റീജിയണല്‍ തലത്തില്‍ പോയിട്ടുണ്ട്. തുണികളില്‍ മ്യൂറല്‍ പെയിന്റിംഗ്, പേപ്പറില്‍ പെന്‍സില്‍ ആര്‍ട്ട് എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. മോഹല്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ദുല്കര് സല്മാന് തുടങ്ങിയ നടന്മാരുടെ ചിത്രങ്ങള്‍ മനോഹരമായി പവിത്ര വരച്ചിട്ടുണ്ട്. മുത്തശിമാരായ തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ഓ. ഭവാനി സുകുമാരന്‍, പ്രകാശിനി സി. മേനോന്, ഏക സഹോദരന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പ്രണവ് പി. മേനോന് എന്നിവരാണു പവിത്രയുടെ ഈ കരവിരുതുകള്‍ക്കു പ്രചോദനമായുള്ളത്.
അഭിനന്ദങ്ങൾ നേരുവാൻ-7907193507


അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്