വാഴ വെച്ചു ബിജെപി തുറവന്‍കുന്ന് ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം
തുറവന്‍കുന്ന്: പള്ളിയുടെ അടുത്ത് റോഡ് തകര്‍ന്നിട്ടു മാസങ്ങള്‍ ആയിട്ടും വാര്‍ഡ് മെമ്പറുടെ കെടുകാര്യസ്ഥയില്‍ പ്രതിഷേധിച്ചു ബിജെപി തുറവന്‍കുന്ന് ബൂത്ത് കമ്മിറ്റി തകര്‍ന്ന റോഡില്‍ വാഴ വെച്ചു പ്രതിഷേധിച്ചു. അനവധി അപകടങ്ങളാണ് ഈ റോഡില്‍ നടന്നു കൊണ്ടിരിക്കുന്നത്. ബിജെപി തുറവന്‍കുന്ന് ബൂത്ത് പ്രസിഡന്റ് ടി.എസ്. മധു അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇനിയൊരു ജീവന് പൊലിയുന്നതു വരെ കാത്തുനില്ക്കാന് ബിജെപിക്ക് ആവില്ലെന്നും വാര്‍ഡ് മെമ്പര്‍ റോഡിലെ കുഴി അടക്കാന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ബിജെപി മുന്നോട്ടു വരുമെന്നും അഖിലാഷ് വിശ്വനാഥന് പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.കെ. അനീഷ്, ബിജെപി മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് നെല്ലിപറമ്പില്‍, ആര്‍എസ്എസ് പുല്ലൂര്‍ മണ്ഡല് കാര്യവാഹ് സജിത്ത് വട്ടപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജിനു ഗിരിജന്‍, ശ്രീരാഗ് രാഗേഷ് എന്നിവര്‍ നേതൃത്വം നല്കി. മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കുന്നതിനായി നാട്ടുകാരുടെയും യാത്രക്കാരുടെ ഒപ്പുശേഖരണവും നടത്തി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല