രാത്രി നടത്തം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഐസിഡിഎസ് വനിത-ശിശു വികസന വകുപ്പും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലത ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷീജ പവിത്രന്, കാറളം ഗ്രാമപഞ്ചായത്ത് അംഗം സീമ, ഇരിങ്ങാലക്കുട സിഡിപിഒ എം. ഷംസാദ്, ബ്ലോക്ക് മെമ്പര്‍ റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാട്ടൂര്‍-കാറളം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സംഘം പൊറത്തിശേരി മഹാത്മ സ്കൂള്‍ വരെയും പറപ്പൂക്കര-മൂരിയാട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള സംഘം മാടായിക്കോണം സ്കൂള്‍ വരെയും രാത്രി നടത്തം ചെയ്തു. ചടങ്ങില്‍ 400 ഓളം പേരാണ് പങ്കെടുത്തത്.


ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല