ലോക മനുഷ്യാവകാശ ദിനത്തില്‍ സ്കിറ്റ് അവതരിപ്പിച്ചു നടവരമ്പ് സ്കൂള്‍
നടവരമ്പ്: വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുക, സ്വന്തം കാലില്‍ നില്‍ക്കാനായി ഒരു ജോലി കരസ്ഥമാക്കുക തുടങ്ങിയ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പെണ്‍കുട്ടികളെ ബാല്യ വിവാഹത്തിനു നിര്‍ബന്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ ദിനത്തില്‍ നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. സ്കൂളിലെ സൈക്കോ സോഷ്യല്‍ ക്ലബിന്റെ ചുമതല വഹിക്കുന്ന ആശാ സിഡ്നി ടീച്ചറുടെ നേതൃത്വത്തിലാണു സ്കിറ്റ് അവതരിപ്പിച്ചത്. സ്കൂളില്‍ നടത്തിയ ലോക മനുഷ്യാവകാശ ദിനാചരണം പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി ഉദ്ഘാടനം ചെയ്തു. സി.ബി. ഷക്കീല അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനി അന്‍സില സെനോവര് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പി.എസ്. ഐശ്വര്യ സജീഷ്, എം.എം. ഹിനമോള്, ഫിദ നജീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ലോക വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു നഫീസ നസ്രിന് ഡിജിറ്റല്‍ കൊളാഷ് തയാറാക്കി. എന്‍എസ്എസ് ലീഡര്‍ സി. അനഘ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളിലെ സുപ്രധാന വകുപ്പുകള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തി.