ഊര്‍ജ സംരക്ഷണ റാലിയും ഒപ്പു ശേഖരണവും ബോധവത്ക്കരണ ക്ലാസും നടത്തി

ഇരിങ്ങാലക്കുട: ഊര്‍ജ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്മെന്റ് കേരളയും ഇസാഫും ചേര്‍ന്നു സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണ റാലിയും ഒപ്പു ശേഖരണവും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചു ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രിയ ഹാളില്‍ വെച്ചു നടന്ന ബോധവത്ക്കരണ ക്ലാസ് ഇരിങ്ങാലക്കുട വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇസാഫ് ഡയറക്ടര്‍ കെ.വി. ക്രിസ്തുദാസ് മുഖ്യാതിഥിയായി. ഇഎംസി റിസോഴ്സ് പേഴ്സണ്‍ പി.ജെ. മാത്യു ക്ലാസെടുത്തു. ജോണ്‍ പി. ഇഞ്ചകലോടി, ആത്തിഖ കിഷോര്‍, ഷാനു നീനു, ഗിരീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.