പങ്കാളിത്ത പെൻഷൻ പിൻവലിക്കണം: ജോയിന്റ് കൗൺസിൽ
ഇരിങ്ങാലക്കുട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സർക്കാർ സർവീസിലെ മുഴുവൻ ജീവനക്കാരേയും സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരണമെന്നു ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടർ ആനുകൂല്യവും യഥാസമയം അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം സി.എൻ. ജയദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ജെ. മെർളി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ഹാപ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൾമനാഫ് അധ്യക്ഷത വഹിച്ചു. വി.എച്ച്. ബാലമുരളി, എം.കെ. ഉണ്ണി, കെ.ആർ. പൃഥ്വിരാജ്, പി.കെ. രവീന്ദ്രൻ, എം. നാരായണദാസ്, കെ.സി. സജയൻ, എം.കെ. മോഹനൻ, കെ.എസ്. അജയൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.വി. പ്രസാദ് (പ്രസിഡന്റ്്), വി.എച്ച്. ബാലമുരളി, ടി.വി. ഗോപകുമാർ, എം.കെ. ഷാജി (വൈസ് പ്രസിഡന്റുമാർ), വി.ജെ. മെർളി (സെക്രട്ടറി), എം.കെ. ഉണ്ണി, സി.എസ്. അനിൽകുമാർ, പി. ധനുഷ് (ജോയിന്റ് സെക്രട്ടറിമാർ), എ.എം. നൗഷാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.