ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പഞ്ചായത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി പടിയൂരിലെ ആരോഗ്യവിഭാഗം
പടിയൂര്‍: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഭക്ഷ്യ ഉത്പാദന സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്തും പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതരും സംയുക്തമായിട്ടായിരുന്നു പരിശോധന. പടിയൂര്‍ പഞ്ചായത്തില്‍ പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളില്‍ നിന്നു പിഴയീടാക്കുകയും വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്ന ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു.