ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിന് തൈ എന്ന പദ്ധതി, ജോയച്ചന് പണി തുടങ്ങി
ഇരിങ്ങാലക്കുട: ലോകകപ്പില്‍ ഒരു ഗോളിന് കേരളത്തില്‍ ഒരു പ്ലാവിന് തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് ക്രൈസ്റ്റ് കോളജിലെ വൈസ് പ്രിന്‍സിപ്പലായ ജോയച്ചന്. 2002ല്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ സൗത്ത് കൊറിയ-ജപ്പാന് സംയുക്തമായി നടത്തിയ ഫുട്ബോള്‍ വേള്ഡ്കപ്പിനുശേഷം വീണ്ടും ഏഷ്യന്‍ ഭൂഖണ്ഡത്തിലേക്ക്, ഖത്തറിലേക്ക്, ഫുട്ബോള്‍ വേള്‍ഡ് കപ്പ് വിരുന്നുവരുമ്പോള്‍, ലോകശ്രദ്ധയെ ഫുട്ബോള്‍ എന്ന ഒരു കുടക്കീഴില് ഒരുമിച്ചു അണിനിരത്തുമ്പോള്‍ അതിനാവേശം പകരാന്‍ 2010 ല്‍ ഒരു ഗോളിന് ഒരു മരം പദ്ധതിയും 2014 ലും 2018 ലും ഒരു ഗോളിന് ഒരു നാട്ടുമാവിന് തൈ പദ്ധതിയും നടപ്പിലാക്കിയ മാപ്ലിയച്ചന് വീണ്ടും 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് ഒരു ഗോളിന് ഒരു പ്ലാവിന് തൈ എന്ന പദ്ധതി നടപ്പിലാക്കാനുളള ഒരുക്കത്തിലാണ്. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ നമ്മുടെ ഇഷ്ടതാരങ്ങള്‍ എത്ര ഗോള്‍ നേടിയാലും അവരുടെ പേരില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പ്ലാവിന് തൈകള്‍ നട്ടുവളര്‍ത്തുവാനുളള പരിശ്രമത്തിലാണ്.