മിടുക്കരായി, മിടുക്കിക്കുട്ടികളുടെ ക്ലാസ് മുറികള്‍
ഇരിങ്ങാലക്കുട: ഗവ. ഗേള്‍സ് എല്‍പി സ്കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുകളായി. ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്മുറികള്, ലാബുകള്‍, ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, ഹെല്‍ത്ത് റൂം, കളിമുറി, ലൈബ്രറി, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍, പാര്‍ക്ക് തുടങ്ങിയവയും ഗവ. ഗേള്‍സ് എല്‍പി സ്കൂളിന്റെ സവിശേഷതകളാണ്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സുജ സജീവ് കുമാര്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, ഹെഡ്മിസ്ട്രസ് പി.ബി. അസീന, ബിപിസി സിന്ധു, പിടിഎ പ്രസിഡന്റ് കാര്‍ത്തിക വിപിന്‍, എംപിടിഎ പ്രസിഡന്റ് ബിന്ദു പ്രദീഷ്, വിദ്യാര്‍ഥി പ്രതിനിധി എ.പി. നിവേദ്യ എന്നിവര്‍ പ്രസംഗിച്ചു.