സമസ്ത കേരള വാരിയര്‍ സമാജം ജില്ല വാര്‍ഷിക സമ്മേളനം
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ല വാര്‍ഷിക സമ്മേളനം സമാജം സംസ്ഥാന സെക്രട്ടറി ടി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രമ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.വി. ഗിരീശന്, പി.വി. ശങ്കരന്‍കുട്ടി, പി.പി. ഇന്ദുകുമാര്‍, ഇ. രാജേഷ്, പി.വി. ധരണീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച യൂണിറ്റുകളായി തലോര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുതിയ ഭാരവാഹികള്‍: കെ. ഉണ്ണികൃഷ്ണവാര്യര്‍- പ്രസിഡന്റ്, ശ്രീജ ഓംകുമാര്‍- വൈസ് പ്രസിഡന്റ്, വി.വി. സതീശന്- സെക്രട്ടറി, ഓംകുമാര്‍- ജോയിന്റ് സെക്രട്ടറി), പി.വി. ശങ്കരന് കുട്ടി- ട്രഷറര്‍, എ.സി. സുരേഷ്, എ.വി. രുദ്രകുമാര്‍- സംസ്ഥാന കമ്മിറ്റി. വനിതാ വിഭാഗം: പാര്‍വതി എസ്. വാര്യര്‍- പ്രസിഡന്റ്, ഉഷ ദാസ്- സെക്രട്ടറി, രാജലക്ഷ്മി വിജയന്- ട്രഷറര്‍.