സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ എറൈസ് 2കെ24 ഉദ്ഘാടനം ചെയ്തു
കൊടകര: കുട്ടികളില്‍ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിങ്ങാലക്കുട രൂപത സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വീസ് സമ്മര്‍ ക്യാമ്പ് എറൈസ് 2കെ24 സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലം മുതല്‍ ലക്ഷ്യബോധത്തോടെ വളരുവാനായി കിട്ടുന്ന സാഹചര്യങ്ങള്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഓര്‍മിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സഹൃദയ ലൂമന്‍ അക്കാദമി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ സ്വാഗതവും മിഥുന് തോമസ് നന്ദിയും അര്‍പ്പിച്ചു. സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ വച്ചു നടത്തപ്പെടുന്ന ക്യാമ്പില്‍ ലിഡ ജേക്കബ് ഐഎഎസ്, കെ.എം. ആന്റണി ഐപിഎസ്, തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മ ഐപിഎസ്, കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ് എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. സഹൃദയ ലൂമന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.