ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉത്സവാഘോഷങ്ങളില്‍ ദൃശ്യകലകള്‍ അഭിരമിക്കുന്ന വേളയില്‍ ഗൗരവമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിട പറഞ്ഞ നടന് ഇന്നസെന്റിന്റെ പേരില്‍ നഗരഹൃദയത്തില്‍ മിനി തീയേറ്റര്‍ ഉള്‍ക്കൊള്ളുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് സാംസ്കാരിക വകുപ്പില്‍ നിന്നും അനുമതിയായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഓര്‍മ്മ ഹാളില്‍ നടന്ന യോഗത്തില്‍ ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്ര ഡയറക്ടര്‍ ചെറിയാന് ജോസഫ് മുഖ്യാതിഥി ആയിരുന്നു. രക്ഷാധികാരി പി കെ ഭരതന് മാസ്റ്റര്‍, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി ജി സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എം.ആര്. സനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അക്കാദമി നോമിനേഷന് നേടിയ ജോര്‍ദാനിയന്‍ ചിത്രം ഇന്ഷാ അല്ലാഎ ബോയ് പ്രദര്‍ശിപ്പിച്ചു.