കുരിശു മുത്തപ്പന് ഉപചാരം ചൊല്ലാന്‍ ആചാരപ്പെരുമയില്‍ കുതിരകളിയുമായി
ഇരിങ്ങാലക്കുട: ‘താഴെക്കാട്ടപ്പാ, പൊന്നും കുരിശുമുത്തപ്പാ, താഴെക്കാട്ടേ പൊന്നുംപള്ളീ… പൊന്നും കുരിശു മുത്തപ്പാ’ എന്നീ പാട്ടുകളുമായി താഴെക്കാടിന്റെ വിവിധ ദേശങ്ങളില്‍ കുതിരകളിയുമായി സംഘങ്ങളെത്തി. താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ തിരുനാളിന്റെ ഭാഗമായി തലമുറകളായി നടന്നുവരുന്ന അനഷ്ഠാനമാണിത്. ഹൈന്ദവ സഹോദരങ്ങളാണ് ഇത് നടത്തുന്നത്. തിരുനാളിന്റെ ആദ്യദിനത്തില്‍ പള്ളിയിലെത്തി സംഘങ്ങളിലെ കര്ണവര്മാര് കൊടി ഏറ്റു വാങ്ങും പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ മുതല്‍ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് ഈ പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങും.
ഉച്ചക്ക് രണ്ട് മണിയോടെ ഇവര്‍ പള്ളിയിലെത്തും. പള്ളിയിലെത്തുന്നതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവര്‍ക്കൊപ്പം പങ്കുചേരും. മുത്തപ്പനെ സ്തുതിച്ചുകൊണ്ട് ആട്ടവും പാട്ടുവുമായാണ് ഇവര്‍ പള്ളിയുടെ നട കയറുക. അതിനുശേഷം പള്ളി വലം വെച്ച് പിന്നാക്കം നടയിറങ്ങി പോരുന്നു. കുതിരകളി നട കേറുമ്പോള്‍ താഴെക്കാട് മുത്തപ്പനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടുകളാണ് സംഘാംഗങ്ങള്‍ പാടുക. മുത്തപ്പനോടുള്ള വിശ്വാസത്തിന്റെ ഭാഗമായി തലമുറകളായി പിന്തുടരുന്ന ആചാരമാണിത്. നാല് സംഘങ്ങളാണ് ഇന്നലെ കുതിരകളി നടത്തിയത്. പാലക്കല്‍ ചാത്തന് ചന്ദ്രന്, കുഞ്ചി പുല്ലുവളപ്പില്‍ അയ്യപ്പദാസ്, കൂന്തിലി വേലായുധന്, പാലക്കല്‍ കുട്ടന് എന്നിവരുടെ നേതൃത്വത്തിലാണ് കുതിരകളി നടന്നത്.
താഴെക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തില്‍ തിരുന്നാളിനോടനുബന്ധിച്ച് കുതിരകളി വീടുകളിലും പള്ളിയിലും നടന്നപ്പോള്‍
Watch Now👇
https://fb.watch/rRqrERScXM/