വള്ളിവട്ടം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്

വള്ളിവട്ടം: വള്ളിവട്ടം സെന്റ് ജോസഫ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള് ഇന്ന് ആഘോഷിക്കും. ഫാ. സിജോ ഇരിമ്പന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. പള്ളി വികാരി ഫാ. ജോമിന് ചെരടായി, കൈക്കാരന്മാരായ സണ്ണി എരുമക്കാട്ടുപറമ്പില്‍, ബാബു ചെറുവത്തൂര്‍, തിരുനാള്‍ കണ്‍വീനര്‍മാരായ ബെന്നി തണ്ടിയേക്കല്‍, ബിജു എരുമക്കാട്ടുപറമ്പില്‍, പോള്‍ ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.