കേരള ബാര്‍ കൗണ്‍സിലിന് പരാതി നല്കി
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. പി.സി. തോമസിനെതിരെ കേരള ബാര്‍ കൗണ്‍സിലില്‍ പരാതി നല്കി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ കേസിലെ പ്രതിയായ പി.കെ. അലിസാബ്രിക്കുവേണ്ടി ടി.ഡി. പോള്‍, അഡ്വ. പി.സി. തോമസിനെ സമീപിച്ചത്. ഫീസ് ഇനത്തില്‍ 1,75,000 രൂപ കൈപ്പറ്റിയതിനു ശേഷം സിബിഐ അന്വേഷണം നടത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോടതി മുമ്പാകെ ഹര്‍ജി ബോധിപ്പിച്ചില്ല. മാത്രമല്ല ഇഡി അന്വേഷണം നടത്തുന്നതിനാല്‍ സിബിഐ അന്വേഷണം നടക്കില്ലെന്നും കലൂര്‍ സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ കോടതിയില്‍ പി.കെ. അലിസാബ്രിയുടെ ജാമ്യബോണ്ട് തെറ്റിധരിപ്പിച്ച് വേറെ വ്യക്തികളുടെ ജാമ്യബോണ്ട് നല്‍കുകയും ചെയ്തു.
അലിസാബ്രിക്കെതിരെ ഇഡി ഡല്‍ഹി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി മുമ്പാകെ ബോധിപ്പിച്ച കേസില്‍ വക്കാലത്ത് ഒഴിയാനാവശ്യപ്പെട്ടതിനാല് കേസ് നമ്പര്‍ തെറ്റാക്കിത്തരികയും അതുമായി ബന്ധപ്പെട്ട വക്കാലത്ത് ഒഴിയാതിരിക്കുകയും എന്നാല്‍ ഒഴിഞ്ഞു എന്ന് കളവ് പറയുകയും തുടര്‍ന്ന് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയില്‍ ഹാജരാകതിരിക്കുകയും എന്നാല്‍ ഞങ്ങള്‍ക്ക് മറ്റൊരു വക്കീലിന് ഹാജരാകാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്തിച്ചുള്ളതാണ്. അതിനെ തുടര്‍ന്ന് എക്സ് പാര്‍ട്ടി വിധിയാവുകയും ചെയ്തിരിക്കുന്നു. ഈ കാര്യത്തില്‍ ഫീസ് മടക്കിത്തരണമെന്ന് നോട്ടീസ് പി.സി. തോമസിനയിച്ചിട്ടുള്ളതും ആയതിന് മറുപടി അയച്ചിട്ടുള്ളതുമാണ്.