ഫാത്തിമ മാതാ പള്ളിയില്‍ ഊട്ട് തിരുനാള്‍

കാട്ടൂര്‍: മണ്ണൂക്കാട് ഫാത്തിമ മാതാ പള്ളിയില്‍ ഊട്ട് തിരുനാളിന് ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റി, വികാരി ഫാ. ജിന്റോ വേരംപിലാവ് സന്നിഹിതനായിരുന്നു. 12ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. മെല്വിന് പെരേപാടന് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 6ന് മതബോധന ദിനവും, ഇടവക ദിനാഘോഷവും ഫാ. കിരണ്‍ തട്ട്ല ഉദ്ഘാടനം ചെയ്യും.