സഹകരണത്തിന്റെ പുത്തന്‍ മാനങ്ങള്‍ തേടി ക്രൈസ്റ്റ് കോളജും ജൂബിലി മെഡിക്കല്‍ കോളജും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജും പഠന ഗവേഷണ രംഗത്ത് സംയുക്ത സംരംഭങ്ങള്‍ക്കായി ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ജൂബിലി മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍ എന്നിവര്‍ ധാരണ പത്രങ്ങള്‍ കൈമാറി. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ വിവിധ ശാസ്ത്ര ശാഖകളിലെ അടിസ്ഥാന ഗവേഷണവുമായി ചേര്‍ന്ന് പുത്തന്‍ ദിശാബോധം നല്കാന് കഴിയുമെന്ന് ജുബിലി ഗവേഷണ വിഭാഗം മേധാവി ഡോ. ഡി.എം. വാസുദേവന്‍ അഭിപ്രായപ്പെട്ടു. മാനവിക വിഷയങ്ങള്‍ക്കും വൈദ്യശാസ്ത്ര ഗവേഷണത്തില്‍ മികച്ച സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ പറഞ്ഞു. ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറ മെഡിക്കല്‍ ഡാറ്റാ കൈകാര്യം ചെയ്യുന്നതിലെ സാധ്യതകള്‍ വിശദീകരിച്ചു. ജൂബിലി ഹോസ്പിറ്റല്‍ സിഇഒ ഡോ. ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.ആര്. വര്‍ഗീസ് ക്രൈസ്റ്റ് കോളജ് പ്രതിനിധികളായി ഡോ. ഡേവിസ് ആന്റണി, ഫാ. ജിജോ ഫ്രാന്‍സിസ്, കോളജ് പിആര്‍ഒ ഫാ. സിബി ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.