കോലോത്തുംപടി ഷട്ടില്‍ ക്ലബ് ജേതാക്കളായി

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന് സംഘടിപ്പിച്ച 16-ാ മത് യോണക്സ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കോലോത്തുംപടി ഷട്ടില്‍ ക്ലബ് ജേതാക്കളായി. മെന്‍സ്, മാസ്റ്റേഴ്സ്, വെറ്ററന്‍സ് വിഭാഗത്തില്‍ നടത്തിയ മത്സരത്തില്‍ 21ന് സോണറ്റ് ക്ലബ്ബ് തൃശൂരിനെ പരാജയപ്പെടുത്തി. നിര്‍ണ്ണായക മത്സരത്തില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ ഊരകം പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ നയിച്ച വെറ്ററന്‍സ് ടീം ജയിച്ചു.