ബിജെപി പൊറത്തിശേരി ഏരിയ ബൂത്ത് കമ്മറ്റി 33ന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പൊറത്തിശേരി ഏരിയ ബൂത്ത് കമ്മറ്റി 33ന്റെ നേതൃത്വത്തില്‍ വലിയപാലം മുതല്‍ മൂര്‍ക്കനാട് കാറളം ഇല്ലിക്കല്‍ ബണ്ട് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് വി.ആര്. രാജീവ് അധ്യക്ഷനായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി വി.വി. സുനിലന് സ്വാഗതം പറഞ്ഞു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി പൊറത്തിശേരി ഏരിയാ പ്രസിഡന്റ് സത്യന്‍ദേവ് തച്ചിലത്ത്, വാര്‍ഡ് കൗണ്‍സിലര്‍ മായ അജയന്, ബാലചന്ദ്രന് തച്ചിലത്ത് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ബൂത്ത് കമ്മറ്റിഅംഗം പി.എസ്. സന്ദീഷ് നന്ദി പറഞ്ഞു. ചടങ്ങില്‍ ബൂത്ത്കമ്മറ്റി അംഗങ്ങളും നാട്ടുകാരും ഓട്ടോ തൊഴിലാളികളും പങ്കെടുത്തു സംസാരിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം