ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഭാര്യയുടെ തലയില്‍ വെട്ടി, പല്ലുകള്‍ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേല്പിച്ച് ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. താഴേക്കാട് പനമ്പിള്ളി വീട്ടില്‍ ബിജു (45) ആണ് പിടിയിലായത്. ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറമ്പി റോഡിലുള്ള തറവാടിന്റെ പരിസരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്ഐ എം.എസ്. ഷാജന്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ സജിബാല്‍, ഉദ്യോഗസ്ഥരായ ശ്രീലാല്‍, അനില്‍, പ്രസന്നകുമാര്‍, രാഹുല്‍, ജീവന് എന്നിവര്‍ ഉണ്ടായിരുന്നു.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍