കാട്ടൂര്‍ ഫുഡ്ബോള്‍ അക്കാദമിക്ക് ജഴ്സി വിതരണം
കാട്ടൂര്‍: അഞ്ചുവയസു മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഫുഡ്ബോള്‍ പരിശീലനം നല്‍കുന്നതിന് കാട്ടൂര്‍ പഞ്ചായത്ത് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാട്ടൂര്‍ ഫുഡ്ബോള്‍ അക്കാദമിയിലെ എല്ലാ പരിശീലനാര്ഥികള്ക്കുമുള്ള ജഴ്സി കാട്ടൂര്‍ സവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. ജഴ്സി വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. ജഴ്സി വിതരണത്തിലൂടെ ചെറുപ്രായക്കാരായ കുട്ടികള്‍ മുതല്‍ ഫുഡ്ബോള്‍ അവബോധമുണ്ടാക്കാനും കൂടുതല്‍ പേരെ ഫുഡ്ബോളിലേക്ക് ആകര്ഷിക്കുവാനുമാണ് ബാങ്ക് ശ്രമിക്കുന്നത്. ഡയറക്ടര്‍മാരായ കെ.കെ. സതീശന്, ജൂലിയസ് ആന്റണി, എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍, കോഓഡിനേറ്റര്‍ രഘുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു