ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഇരിങ്ങാലക്കുട: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കാട്ടൂര്‍ പൊഞ്ഞനം കുറ്റിക്കാട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്. ഇന്നലെ രാതി പതിനൊന്നു മണിയോടെയാണ് സംഭവം. വീട്ടുക്കാര് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുബോള് കുട്ടികള്‍ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിലാണ് ബക്കറ്റില്‍ വീണത്. കുട്ടിയെ കാണായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികളാണ് ജോര്‍ജിനുള്ളത്. ഇതിന് പെണ്‍കുട്ടിയാണ് മരിച്ചത്. അമ്മ സിസി, സഹോദരങ്ങള്‍ ആന്റണി, പോള്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി