ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വ. കെ.ജി. അനില്‍കുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ സ്വീകരണം
ഇരിങ്ങാലക്കുട: ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിതനായ, രാജ്യാന്തര പദവികളടക്കം വിവിധങ്ങളായ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ ഇരിങ്ങാലക്കുടയുടെ സാമൂഹ്യസാംസ്കാരികജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ അഡ്വ. കെ.ജി. അനില്‍കുമാറിന് ഇരിങ്ങാലക്കുട പൗരാവലി നല്കുന്ന ആദരണ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യ രക്ഷാധികാരിയായും, ടി.എന്‍. പ്രതാപന് എംപി, മുന്‍ എംപിമാരായ സാവിത്രി ലക്ഷ്മണന്, ടി.വി. ഇന്നസെന്റ,് മുന്‍ ഗവ. ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന്, മുന്‍ എംഎല്‍എമാരായ അഡ്വ. മീനാക്ഷി തമ്പാന്, പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍, മുന്‍ നഗരസഭ ചെയര്മാന്മാരായ എംപി ജാക്സണ്, അഡ്വ. ടി.ജെ. തോമസ്, ഇടവേള ബാബു, കാട്ടികുളം ഭരതന്, ഡോ. ഇ.പി. ജനാര്ദ്ദനന്, വേണുജി, പി.കെ. ഡേവീസ് മാസ്റ്റര്‍, ലത ചന്ദ്രന്, വി.കെ. ലക്ഷ്മണന് നായര്‍, ടോവിനോ തോമസ് എന്നിവര്‍ രക്ഷാധികാരികളായും, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി സംഘാടകസമിതി ചെയര്മാന് ആയും, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ ജനറല്‍ കണ്‍വീനറായും, നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഫിനാന്‍സ് ചെയര്‍മാനായും, ജെയ്സന് പാേറക്കാടന് റിസപ്ഷന് ചെയര്‍മാനായും, അഡ്വ. കെ.ആര്. വിജയ പ്രേഗ്രാം ചെയര്‍മാനായും, അഡ്വ. ജിഷ ജോബി സ്റ്റേജ് കമ്മിറ്റി ചെയര്‍മാനായും, സുജ സജീവ്കുമാര്‍ പ്രൊസഷന്‍ കമ്മിറ്റി ചെയര്‍മാനായും, സി.സി. ഷിബിന്‍ പബ്ലിസിറ്റി ചെയര്‍മാനായും, അംബിക പള്ളിപ്പുറത്ത് ഫുഡ് ആന്റ് റഫ്രഷ്മെന്റ് കമ്മിറ്റി ചെയര്‍മാനായും, സന്തോഷ് ബോബന് ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്‍മാനായും, ഷാജന് ചക്കാലക്കല്‍ പിആര്ഒആയുള്ള 251 സംഘാടക കമ്മിറ്റിയാണ് രൂപീകരിച്ചത്.
ആദരണ സമ്മേളനം ഫെബ്രുവരി 25ന് നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്നതിനും, കുട്ടംകുളം പരിസരത്ത് നിന്നാരംഭിച്ച് മൈതാനത്ത് സമാപിക്കുന്ന തരത്തില്‍ സ്വീകരണ ഘോഷയാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മുന്‍ എംപി സാവിത്രി ലക്ഷ്മണന്, കാട്ടികുളം ഭരതന്, നഗരസഭ വൈസ് ചെയര്മാന് ടി.വി.ചാര്‍ളി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സുജ സജീവ്കുമാര്‍, അഡ്വ. കെ.ആര്. വിജയ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പി.ടി. ജോര്‍ജ്, പ്രവാസി വ്യവസായി ചാക്കോ ഊളക്കാടന്‍, ജെയ്സന് പാേറക്കാടന്, ഷാജന് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.