കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കല്ലേറ്റുംകര: കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റ് 316ന്റെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത്മിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. ഏകദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേഷന് സൂപ്രണ്ട് വി.സി. രവി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ സി.യു. വിജയ് എല്ലാവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു. രാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം പൂര്‍ത്തിയാക്കി.