അന്തര്‍ദേശീയ ചലച്ചിത്രമേള; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും
ഇരിങ്ങാലക്കുട: നാലാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളജിലെ കൊട്ടക ഫിലിം ക്ലബും. അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളജിലെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ പോസ്റ്റര്‍ ക്ലബ് അംഗം ദിയാനക്ക് നല്കി കൊണ്ട് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് പ്രകാശനം ചെയ്തു. മികച്ച സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അവയെ കാലഘട്ടത്തിന്റെ അടയാളമായി ചരിത്രം രേഖപ്പെടുത്തുമെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ഭവന്, ഐശ്വര്യ എന്നിവര്‍ സ്റ്റുഡന്റ് പാസുകളും എറ്റ്വാങ്ങി. ക്ലബ് വൈസ് പ്രസിഡന്റ് ടി.ജി. സിബിന്, സെക്രട്ടറി നവീന്‍ ഭഗീരഥന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യുട്ടീവ് അംഗങ്ങളായ എം.എസ്. ദാസന്, അന്‍വര്‍ അലി, ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ പ്രഫ. കെ.ജെ. വര്‍ഗീസ്, പ്രഫ ബിബിന്‍ തോമസ്, കൊട്ടക ക്ലബ് പ്രസിഡന്റ് ശ്യാം ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് മുതല്‍ ഒമ്പത് വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളില്‍ നിന്നുള്ള 21 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി