മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൂര്‍ക്കനാട് പള്ളി വികാരിയും സ്കൂള്‍ മാനേജരുമായ ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റാണി ജോണ്‍ സ്വാഗതവും, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് കോറാത്തുപറമ്പില് നന്ദിയും അര്‍പ്പിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ലോഗോ പ്രകാശനവും, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ ഉപഹാര സമര്‍പ്പണവും നടത്തി. ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷണല്‍ ഏജന്‍സി അസോസിയേഷന് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. കലാകാരന് രാജേഷ് തമ്പുരുയോഗത്തില് മുഖ്യാതിഥിയായിരുന്നു. പള്ളി കൈക്കാരന് ജോമി പൗലോസ്, വാര്‍ഡ് മെമ്പര്‍മാരായ നസീമ കുഞ്ഞുമോന്, മായ അജയന്, പിടിഎ പ്രസിഡന്റ് വി.സി. രമേഷ്, യു.എച്ച്. ഷാജഹാന്, ഫിന്റോ പുത്തന്‍വീട്ടില്‍, ജിജോയ് ഫ്രാന്‍സിസ്, ഷീന ഗിരീഷ്കുമാര്‍, മാസ്റ്റര്‍ വി.ജെ. അലക്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.