വാലന്‍ചിറ തോട് കയര്‍ഭൂവസ്ത്രം അണിഞ്ഞു
ഇരിങ്ങാലക്കുട: വാലന്‍ചിറ തോട് കയര്‍ ഭൂവസ്ത്രം അണിയിക്കുന്നതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. തൃശൂര്‍ ജില്ലയില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ തൃശൂര്‍ ബി. ഗോപകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി.സി. ഷിബിന്‍, സുജാ സഞ്ജീവ് കുമാര്‍, അംബിക പള്ളിപ്പുറം, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സാ തോമസ്, പി.ടി. ജോര്‍ജ്, എ.എസ്. ലിജി, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ കെ.സി. രബിന്‍, തൊഴിലുറപ്പ് എന്‍ജിനീയര്‍ ടി.എസ്. സിജിന്‍, എന്നിവര്‍ സംസാരിച്ചു.