ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 47ാമത് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് ഓള് കേരള ഇന്ഡര് കോളജിയറ്റ് വോളിബാള്‍ ടൂര്‍ണമെന്റിന് ക്രൈസ്റ്റ് കോളജ് വോളിബാള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കായിക പഠന വകുപ്പ് വിഭാഗം മേധാവി ഡോ. ബി.പി. അരവിന്ദ ആശംസകള്‍ നേര്‍ന്നു. കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ഡോ. വിവേകാനന്ദന്, ഡോ. അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാലടി സംസ്കൃത സര്‍വകലാശാലയെ പരാജയപ്പെടുത്തി സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയും, ഡിസ്റ്റ് അങ്കമാലിയെ പരാജയപ്പെടുത്തി സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയും, ക്രൈസ്റ്റ് ബി ടീമിനെ പരാജയപ്പെടുത്തി സെന്റ് തോമസ് കോളജ് പാലയും, സെന്റ് ജോര്‍ജ് അരുവിത്തുറ കോളജിനെ പരാജയപ്പെടുത്തി. ആതിധേയരായ ക്രൈസ്റ്റ് കോളജും സെമിയിലേക്ക് യോഗ്യത നേടി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി