ഐഡി കാര്‍ഡ് വിതരണവും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നടത്തി
ഇരിങ്ങാലക്കുട: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ ഐഡികാര്‍ഡ് വിതരണവും, സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സാന്ത്വനം പദ്ധതിയുടെ അംഗത്വവിതരണവും നടത്തി. മേഖലാ പ്രസിഡന്റ് വേണു വെള്ളാങ്കല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജി. ടെറ്റസ് കാര്‍ഡ് വിതരണം നടത്തി. ജില്ലാ ട്രഷറര്‍ പി.വി. ഷിബു, മേഖലാ ഇന്‍ ചാര്‍ജ് സജീവ് വസദിനി, മേഖലാ സെക്രട്ടറി പ്രസാദ് കളേഴ്സ്, ജില്ലാ വനിതാ വിംഗ് സബ് കോഓര്‍ഡിനേറ്റര്‍ ജിഷാ രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ്. ശശി, കെ.വി. സഞ്ചു, മേഖലാ ട്രഷറര്‍ പ്രകാശന് ശോഭന, പിആര്‍ഒ ജയന് എന്നിവര്‍ സംസാരിച്ചു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി