ല്യൂമന് യൂത്ത് ഫുട്ബോള്‍: സൗത്ത് താണിശേരി ഇടവക ടീം ജേതാക്കള്‍
ഇരിങ്ങാലാക്കുട: രൂപത ല്യൂമന് യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സൗത്ത് താണിശേരി സെന്റ് സേവിയേഴ്സ് ഇടവക ജേതാക്കളായി. പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ഇടവക രണ്ടാം സ്ഥാനവും പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ് ഇടവക മുന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണമെന്റില്‍ രൂപതയിലെ 40 ടീമുകള്‍ പങ്കെടുത്തു. ജെഫിന് (പുത്തന്‍ചിറ ഫൊറോന) മികച്ച പ്ലെയറായും അമല്‍ (പാറേക്കാട്ടുക്കര) മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യോഹന്നാന് (വെണ്ണൂര്‍) ലിജോ (തുമ്പാക്കോട്) എന്നിവര്‍ ടോപ് സ്കോററായി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫികളും കാഷ് പ്രൈസും മെഡലുകളും വിതരണം ചെയ്തു. ല്യൂമന് യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, സ്പോര്‍ട്സ് ഡയറക്ടര്‍ ഫാ. സെബിന് എടാട്ടുകാരന് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി. ബ്രദര്‍ റിക്സണ്, ജിജി പടമാടന്, വര്‍ഗീസ് തളിയന്‍, തോമസ് ലോനപ്പന്, ക്രിസവിന്, ജെയവിന്, ജോഷ്വാ, റോഷന്, അഡോണ്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സംഘാടകരായിരുന്നു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം