കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല 59ാംമത് ജില്ല സമ്മേളനം പോട്ട കെഇസിയുപി സ്കൂള്‍ ഹാളില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ല പ്രസിഡന്റ് സജിന്‍ ആര്. കൃഷ്ണന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ സര്‍വീസില്‍ നിന്നും വിരമിച്ച അനധ്യാപകര്‍ക്ക് ഉപഹാരം നല്കി. ഡിഇഒ എസ്. ഷാജി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.വി. മധു മുഖ്യപ്രഭാഷണം നടത്തി. വി.ബി. സജിത്ത് മാസ്റ്റര്‍ ക്ലാസ്സെടുത്തു. പി.എം. സലിം, എന്‍. ദീപു മംഗലം, സി.സി. ഷാജു, എ.സി. സുരേഷ്, വി.ഐ. ജോയ്, പി.ആര്. ബാബു, പി.എ. ബിജു, പ്രദീപ്, സി.പി. ആന്റണി, സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: പി.ആര്. ബാബു (പ്രസിഡന്റ്), സനല്‍ മനക്കുളങ്ങര (സെക്രട്ടറി), ടി.വി. ദിലീപ് (ട്രഷറര്‍), ജീന. ടി. രാജ് (വനിതാ ഫോറം കണ്‍വീനര്‍).

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം