ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡ് ഇരിങ്ങാലക്കുടയിലെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്റഗ്രേറ്റഡ് ലാബിന്റെ ഉദ്ഘാടനം കെഎസ്ഇ ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ പ്രൊജക്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കത്തീഡ്രല്‍ ട്രസ്റ്റിമാരായ ഷാജന് കണ്ടംകുളത്തി ആമുഖപ്രസംഗവും, ഒ.എസ്. ടോമി സ്വാഗത പ്രസംഗവും നടത്തി. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് തൊഴുത്തുങ്കല്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന്, പിടിഎ പ്രസിഡന്റ് മീഡ്ലി റോയ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു