ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിംഗ് ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റ് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് സ്കൂൾ ഓഫ് നേഴ്സിംഗിന്റെ ഇരുപതാം ബാച്ചിന്റെ ലാംപ് ലൈറ്റിംഗ് ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി. ജാക്സന്റെ അധ്യക്ഷതയിൽ സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രഫ. സിസ്റ്റർ ജെയ്സി സിഎസ്എസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ജിന്നി ജോയ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. നഥാനിയേൽ തോമസ്, ജനറൽ മാനേജർ ലാൽ ശ്രീധർ, നഴ്സിംഗ് മാനേജർ റൂബി തോമസ്, ഡെപ്യൂട്ടി നഴ്സിംഗ് മാനേജർ മേരിക്കുട്ടി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഴ്സിംഗ് പ്രിൻസിപ്പൽ പ്രഫ. സിസ്റ്റർ ക്രിസാന്ത്, നഴ്സിംഗ്
വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി നൽകി. നഴ്സിംഗ് ട്യൂട്ടർ സിത്താര നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ ഡയറക്ടേഴ്സ്, ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ,
വിദ്യാർഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു