സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസ് യൂണിറ്റ് 50, 167, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നെഹ്റു യുവ കേന്ദ്ര തൃശൂരിന്റെയും സഹകരണത്തില്‍ അന്താരാഷ്ട്ര യോഗാദിനം 2023 ആചരിച്ചു. നിത്യജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും യോഗ എങ്ങനെ ഗുണം ചെയ്യുന്നു എന്നതിനെ കുറിച്ചും പറഞ്ഞുകൊണ്ട് ഐശ്വര്യ ഡോംഗ്രേ, ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ടി.എല്‍. സോണി മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഹെഡ് ഡോ. സ്റ്റാലിന് റാഫേല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.സി. സിനി വര്‍ഗീസ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ തുഷാര ഫിലിപ്പ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത തോമസ്, നെഹ്റു യുവ കേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസര്‍ സി. ബിന്‍സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഷാജി വരവൂര്‍, യോഗ ഗുരു സാദന മിഷന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും നടന്നു.