നിപ്മര്‍ മാതൃക പഠിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വിദഗ്ദ സംഘം നിപ്മര്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: നിപ്മര്‍ മാതൃകയില്‍ സമഗ്ര പുനരധിവാസ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവുമായി ഡല്‍ഹി സര്‍ക്കാര്‍. പഠനത്തിനായി ത്തിനായി ഡല്‍ഹി വിദ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിപ്മര്‍ സന്ദര്‍ശിച്ചു. ജോയിന്റ് ഡയറക്ടര്‍ രാമചന്ദ്ര ഷിങ്കാരെയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ സംഘം ആണ് സന്ദര്‍ശനം നടത്തിയത്. നിപ്മറില്‍ നടപ്പിലാക്കിയ സെന്‍സറി ഗാര്ഡന്, സെന്‍സറി പാര്‍ക്ക്, വെര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ്, സ്പോര്‍ട്സ് റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങി നൂതന പദ്ധതികളുടെ ആസൂത്രണ നിര്‍വഹണ സാധ്യതകളെ കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നിപ്മറില്‍ ലഭ്യമായിട്ടുള്ള ചികിത്സാ സൗകര്യങ്ങളൊന്നും രാജ്യത്ത് മറ്റെവിടെയുമില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി വിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ക്ഷേമവകുപ്പും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ അസൂത്രനത്തിലും നിര്‍വഹണത്തിലും നിപ്മറിന്റ സഹായയും സംഘം അഭ്യര്‍ത്ഥിച്ചു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു, അക്കാദമിക് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. വിജയലക്ഷ്മി അമ്മ ഫിസിയാട്രിസ്റ്റ് ഡോ. നീന എന്നിവര്‍ നിപ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.