വികസനമെന്നാൽ നിർമ്മിതികൾ മാത്രമല്ല, സമഗ്രമേഖലകളെയും ചേർത്ത് പിടിച്ചുകൊണ്ടുപോവുന്ന രീതിയാണ്
ഇരിങ്ങാലക്കുട: വികസനമെന്നാൽ നിർമ്മിതികൾ മാത്രമല്ലെന്നും സമഗ്രമേഖലകളെയും ചേർത്ത് പിടിച്ചുകൊണ്ടുപോവുന്ന രീതിയാണെന്നും ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. നഗരസഭ ഞാറ്റുവേല മഹോത്സവത്തിലെ ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാര! അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ഭിന്നശേഷിക്കാരെ പരിചരിക്കുന്ന പ്രതീക്ഷാഭവൻ, സാന്ത്വന സദനം, അഭയഭവൻ എന്നീ സ്ഥാപനങ്ങളെ ആദരിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർളി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, കൗൺസിലർമാരായ അഡ്വ. ജിഷ ജോബി, ആർച്ച അനീഷ് എന്നിവർ സംസാരിച്ചു.