മൂല്യാധിഷ്ഠിത സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ദീപികയുടെ പങ്ക് മഹത്വരം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മൂല്യാധിഷ്ഠിത സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ദീപിക ദിനപത്രത്തിന്റെ പങ്ക് മഹത്തരമാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ദീപിക ദിനപത്രം സഹൃദയ ലൂമണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിശ 2023ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. ചടങ്ങില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സി. ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ്, മതിലകം സെന്റ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മാളിയേക്കല്‍, സിസ്റ്റര്‍ റോസ്ലറ്റ് സിഎംസി, മാപ്രാണം ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു, സഹൃദയ ലൂമണ്‍ അക്കാദമിയുടെ എക്സി. ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ എന്നിവരെ ആദരിച്ചു.
ക്രൈസ്റ്റ് കോളജിന്റെ വിദ്യാഭ്യാസനിധിയിലേക്കുള്ള ധനസഹായം ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു കൈമാറുകയും ബിഷപ് ക്രൈസ്റ്റ് കോളജ് പിആര്‍ഒ ഫാ. സിബി ഫ്രാന്‍സിസിനു കൈമാറുകയും ചെയ്തു. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും സഹൃദയ ലൂമണ്‍ അക്കാദമി അസോ. ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ നന്ദിയും പറഞ്ഞു. ദിശ 2023ന്റെ സമാപന സമ്മേളനം ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. അഡീ.ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് എന്‍.വെല്‍സ് മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സഹൃദയ ലൂമണ്‍ അക്കാദമി അസോ. ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ സ്വാഗതവും ദീപിക എഡിറ്റിംഗ് കോര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.