കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മരണപ്പെട്ട ശശിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ ടി.എന്‍. പ്രതാപന് എംപി
ഇരിങ്ങാലക്കുട: ചികിത്സയ്ക്കു നിക്ഷേപ തുക ലഭിക്കാത കഴിഞ്ഞ ദിവസം മരണപ്പട്ട ശശിയുടെ മാതാവ് തങ്കക്കുള്ള ചികില്‍സാ ചെലവ് എംപി ഫണ്ടില്‍ നിന്നും നല്‍കുമെന്ന് ടി.എന്‍. പ്രതാപന് എംപി ഉറപ്പു നല്കി. മരണപ്പെട്ട ശശിയുടെ കുടുംബാംഗങ്ങളെ ഇന്നലെ ആശ്വസിപ്പിക്കാനെത്തിയപ്പോള്‍ ശശിയുടെ മാതാവ് തങ്കക്കു നല്കിയ ഉറപ്പാണിത്. മരുന്നുകള്‍ ഇരിങ്ങാലക്കുട സഹകരണ നീതി സ്റ്റേര്‍ വഴി ലഭിമാക്കും.
കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചികിത്സാസഹായം ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കും. ഇതിനുള്ള ചെലവ് എംപി ഫണ്ടില്‍ നിന്നും നല്‍കും. കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷപ തുക തിരികെ ലഭിക്കുന്നതു വരെ ഈ സഹായം തുടരും. ഇക്കാര്യം കോ-ഒാര്‍ഡിനേറ്റ് ചെയ്യുവാന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാറിനെ ചുമതലപ്പടുത്തി.
വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കാമെന്നു കരുതരുതെന്നും കരുവന്നൂര്‍ ബാങ്കില്‍ നിന്നും നിക്ഷപകര്ക്കു പണം തിരികെ ലഭിക്കുന്നതുവരെ ശക്തമായ പോരാട്ടവും ഇടപ്പെടലുകളും നടത്തുമെന്നും ടി.എന്‍. പ്രതാപന് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, കൗണ്‍സിലര്‍മാരായ അജിത്കുമാര്‍, സിജു യോഹന്നാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.സി. ജെയിംസ്, കെ.കെ. അബ്ദുള്ളക്കുട്ടി എന്നിവരും പ്രതാപനൊടൊപ്പം ഉണ്ടായിരുന്നു.