അവിട്ടത്തൂര്‍ എല്‍. ബി.എസ്.എം. ഹയര്‍സെക്കന്ററി സ്കൂളിൽ കായിക പ്രതിഭകളെ ആദരിച്ചു
അവിട്ടത്തൂര്‍ എല്‍. ബി.എസ്.എം. ഹയര്‍സെക്കന്ററി സ്കൂളില്‍ കായിക പ്രതിഭകളെ അനുമോദിക്കുന്നു.
അവിട്ടത്തൂര്‍: എല്‍. ബി.എസ്.എം. ഹയര്‍സെക്കന്ററി സ്കൂളിലെ ഫുട്ബോള്‍ കോച്ച് മുന്‍ സന്തോഷ്ട്രോഫി താരം തോമസ് കാട്ടൂക്കാരനും, ഗേള്‍സ് ഫുട്ബോള്‍ സംസ്ഥാന ദേശീയ ഗെയിമുകളില്‍ പങ്കെടുത്ത് വിജയം വരിച്ച കുട്ടികള്‍ക്കും, അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സന്ദര്‍ഭോചിതമായി സഹായിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായ ഹാരി പോള്‍ എന്ന വിദ്യാര്‍ത്ഥിയെയും സ്ക്കൂള് ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. സ്ക്കൂള് മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എസ്. സജ്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ബിബിന്തുടിയത്ത്, ശ്യാം രാജ്, ലീന ഉണ്ണികൃഷ്ണന് , മാനേജ്മെന്റ് പ്രതിനിധികളായ എ.സി. സുരേഷ്, എ. അജിത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് ,ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, ഡി. ഹസിത , വി.വി. ശ്രീല, എ.നിമ്മി, വി.ജി. അംബിക എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും